10 Oct 2009

യുവത്വത്തിന്' സത്യത്തിന്റെ ചൂരും ചുണയുമുണ്ടാകട്ടെ !

വരിക
ഗംഗയുടെയും യമുനയുടെയും നാട്ടില്‍
നമുക്ക് ഹിമവാന്റെ ഔന്ന്യത്ത്യത്തിന്ന്
സമാനമായ ഒരു പാട്ടുപാടാം

വരിക
ജീവിതത്തില്‍നിന്ന് പിഴുതെറിയപ്പെട്ടവര്‍ക്കുവേണ്ടി
നമുക്കൊരു രചന നടത്താം

വരിക
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലെ
പേക്കിനാവായിത്തീര്‍ന്നവര്‍ക്കുവേണ്ടി
നമുക്ക് സ്വാതന്ത്ര്യത്തിന്റെ കവിത രചിക്കാം

വരിക
ഇവിടെ താരുണ്യവും മഹത്തായ യുവത്വവും
വേട്ടയാടപ്പെടുകയാണ്'
വേട്ടയാടപ്പെട്ടവന്റെ കണ്ണീരിനാല്‍
മരിച്ച ഭൂതകാലത്തിന്'
ഉയിര്‍ത്തെഴുനേല്‍പ്പിന്റെ
പാനജലസമാനമായ
ഒരു കവിത നല്‍കാം

അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളില്‍നിന്ന്
നാം വിമോചിതരാവുക
നാം ദുരന്തം സ്വയം വരിക്കുന്നവരല്ല
ചങ്ങലകളെ തട്ടിമാറ്റുക.

അജ്ഞതയുടെ കരാള രാത്രികളെ വകഞ്ഞു മാറ്റുക.
കാരുണ്യത്തിന്'
നീതിബോധത്തിന്റെ
കിനാക്കളുണ്ടാകട്ടെ !

യുവത്വത്തിന്'
സത്യത്തിന്റെ
ചൂരും ചുണയുമുണ്ടാകട്ടെ !